സിറിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം നടന്നതായി റഷ്യ. തെക്കന്‍ റഷ്യയിലെ അര്‍മാവില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ സംവിധാനത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയയെ ലക്ഷ്യമിട്ട് മെഡിറ്ററേനിയന്‍ കടലിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അമേരിക്കയോ സിറിയയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെഡിറ്ററേനിയന്‍ കടലിന്റെ മധ്യഭാഗത്തുനിന്ന് കിഴക്കന്‍ തീരത്തേക്കായിരുന്നു മിസൈല്‍ പ്രയോഗമുണ്ടായതെന്നാണ് റഷ്യ പുറത്തുവിട്ട വിവരം. പ്രാദേശിക സമയം രാവിലെ10.16 നാണ് മിസൈല്‍ പ്രയോഗം ഉണ്ടായതെന്നാണ് റഷ്യ [...]
The post സിറിയക്കു സമീപം മെഡിറ്ററേനിയന്‍ കടലില്‍ മിസൈല്‍ പ്രയോഗം appeared first on DC Books.