മമ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്ന ബാല്യകാലസഖിയില്‍ മീനയും. കഥാനായകനായ മജീദിന്റെ ഉമ്മവേഷത്തിലാണ് മീനയുടെ വരവ്. ബാപ്പയായി അഭിനയിക്കുന്നതും മമ്മൂട്ടി തന്നെയായതിനാല്‍ ഒരേസമയം മമ്മൂട്ടിയുടെ ഭാര്യയും അമ്മയുമാകാനുള്ള ഭാഗ്യമാണ് മീനയ്ക്ക് കൈവന്നിരിക്കുന്നത്. ജിത്തുജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യാവേഷം ലഭിച്ചതിനു തൊട്ടുപിന്നാലേയാണ് ഇരട്ടിമധുരമായി ബാല്യകാലസഖി എത്തിയിരിക്കുന്നത്. സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിന് അഭ്രഭാഷ്യം നല്‍കുന്നത് പ്രമോദ് പയ്യന്നൂരാണ്. ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന ഏഷ്യാനെറ്റ് പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൂടിയാണിപ്പോള്‍ മീന. Summary in English: Meena to Play [...]
The post ബാല്യകാലസഖിയില്‍ മജീദിന്റെ ഉമ്മയായി മീന appeared first on DC Books.