പുസ്തകങ്ങള്‍ക്കു പിന്നിലെ രസകരമായ കാണാക്കഥകളെ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി ‘കഥാപുസ്തകം’ തുടരുന്നു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പി.കെ. ബാലകൃഷ്ണന്‍ തയ്യാറാക്കിയ സ്മരണിക ആറു പതിറ്റാണ്ടുകളായി മലയാളികള്‍ വായിച്ചുകൊണ്ടിരിക്കുന്ന കഥയാണ് ഈയാഴ്ച ആര്‍ രാമദാസ് പറയുന്നത്. നിറയെപ്പരസ്യങ്ങളും ഗൃഹാതുരത്വവും ആശംസകളും സന്ദേശങ്ങളും കൂട്ടിക്കെട്ടിയ പാഠപുസ്തകത്തോളം വലുപ്പമുള്ള പുസ്തകമല്ല സ്മരണികകള്‍ . കാലത്തിന്റെ ഈ ഓര്‍മ്മപ്പുസ്തകങ്ങള്‍ കേരളത്തിന്റെ സാമൂഹിക ചരിത്രരചനയ്ക്ക് നല്‍കിയ പിന്‍ബലങ്ങള്‍ അളക്കാവുന്നതുമല്ല. അക്കാദമികമായ ഉള്‍ഖനനങ്ങളെ തിരുത്താന്‍ ശേഷിയുള്ള ചരിത്രബോധത്തോടെ തയ്യാറാക്കപ്പെട്ട സ്മരണികകളും കേരളത്തിലുണ്ടായിരുന്നുവെന്നതാണ് സത്യം. നാട്ടുചരിത്രങ്ങള്‍ക്ക് വെളിപാടുകള്‍ പകര്‍ന്ന എത്രയെത്ര സുവനീറുകള്‍ [...]
The post അറുപതു വര്‍ഷമായി മലയാളി വായിക്കുന്ന സ്മരണിക appeared first on DC Books.