അദൈ്വതവേദാന്തസാരം ലളിതമലയാള പദാവലികളോടെ പാനയുടെ താളഭംഗിയില്‍ പൂന്താനം വെളിപ്പെടുത്തിയിട്ടുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്കുശേഷം അതിലളിതമായി വേദാന്തസാരം വിശദീകരിച്ച കൃതിയാണ് അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വജീവിതം അര്‍പ്പിച്ച കവിതിലകന്‍ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജാതിക്കുമ്മി. കീഴാളപഠനങ്ങള്‍ക്ക് പ്രസക്തിയേറുന്ന ഇക്കാലത്ത് കറുപ്പന്റെ കൃതികള്‍ക്ക് ഏറെ സാംഗത്യമുണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്ന കൃതികളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ ജാതിക്കുമ്മിയും മറ്റു പ്രധാനകൃതികളും. ജാതിവ്യവസ്ഥകള്‍ക്കെതിരെ മലയാളത്തിലുണ്ടായ ആദ്യകൃതിയായ ജാതിക്കുമ്മിയ്ക്കു പുറമെ സ്‌തോത്രങ്ങള്‍ , ലഘുകവിതകള്‍ , ജാതിക്കുമ്മി, ഉദ്യാനവിരുന്ന് [...]
The post മഹാമനീഷിയുടെ ജീവിതസാക്ഷ്യങ്ങള്‍ appeared first on DC Books.