മലപ്പുറത്ത് വീണ്ടും വാഹനാപകടം. അരീക്കോട്-മഞ്ചേരി റോഡില്‍ ചങ്ങരയില്‍ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പിക്കപ് വാനിലുണ്ടായിരുന്ന കാവനൂര്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. എന്നാല്‍ അകടത്തിന്റെ കാരണം വ്യക്തമല്ല. തേലക്കാട്ട് ബസ് അപകടത്തില്‍പെട്ട് പതിമൂന്നു പേര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് [...]
The post മലപ്പുറത്ത് വീണ്ടും വാഹനാപകടം appeared first on DC Books.