മെലിഞ്ഞും തെളിഞ്ഞും ആര്‍ത്തിരമ്പിയും ഒഴുകുന്ന പുഴകള്‍ക്കും പറയാനുണ്ടാവില്ലേ ചില കഥകള്‍ …? ഉണ്ടെന്നുതന്നെയാണ് പ്രമുഖ സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനു ഏബ്രഹാം പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ പ്രണയവഴിഞ്ഞിയിലൂടെ മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയെക്കൊണ്ടാണ് വിനു കഥ പറയിക്കുന്നത്. കാട് വെട്ടിത്തെളിച്ചും മണലൂറ്റിയും ഉള്ള മനുഷ്യന്റെ ദുര പുഴകളിലെ മൊഞ്ചത്തി എന്ന് ഖ്യാതികേട്ട ഇരുവഴിഞ്ഞിപ്പുഴയുടെ ചോരയും നീരും ഊറ്റി. പ്രാണനില്‍ കത്തി കയറുന്ന അവസ്ഥയില്‍ ഈ ഭൂമിയില്‍ ഇന്നോളം പിറന്ന എല്ലാ മനുഷ്യാത്മാക്കളുടെയും തിന്മകളെ ഇല്ലാതാക്കാന്‍ ശേഷിയുള്ളത്ര വിശുദ്ധി [...]
The post പുഴയുടെ പ്രണയ സ്മരണകള്‍ appeared first on DC Books.