തനിക്ക് ജീവിതവും സ്വപ്നവും കവിതയാണെന്ന് വ്യക്തമാക്കി കാവ്യസപര്യ തുടരുന്ന വിജയലക്ഷ്മിയ്ക്ക് പത്മപ്രഭാ പുരസ്‌കാരവും. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സി.വി. ബാലകൃഷ്ണന്‍ അധ്യക്ഷനും വി.കെ. ശ്രീരാമന്‍ , റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി വിജയലക്ഷ്മിയെ തിരഞ്ഞെടുത്തത്. മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ മുന്നോട്ടുനയിക്കുകയാണ് വിജയലക്ഷ്മിയെന്ന് സമിതി വിലയിരുത്തി. പദ്യവും ഗദ്യവും പ്രമേയങ്ങളില്‍ സവിശേഷമായി സമന്വയിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സരളവും [...]
The post പത്മപ്രഭാ പുരസ്‌കാരം വിജയലക്ഷ്മിയ്ക്ക് appeared first on DC Books.