അവിയല്‍ ഒരു കേരളീയ വിഭവമായാണ് അവിയല്‍അറിയപ്പെടുന്നത്. പച്ചക്കറികളെല്ലാം ഇതില്‍ചേരും. കൊഴുപ്പിനായി ചേന, ചേമ്പ്, കാച്ചില്‍, ഉരുളക്കിഴങ്ങ് മുതലായ കിഴങ്ങുകളും ചേര്‍ക്കാം. ചുരുക്കത്തില്‍, എല്ലാ ഘടകങ്ങളും അടങ്ങിയ ആഹാരമാണിത് എന്നുപറയാം. ലഭ്യമായ പച്ചക്കറികള്‍ കഴുകിയെടുത്തു രണ്ടിഞ്ചുവരെ നീളത്തിലും അരയിഞ്ചു കനത്തിലും അരിഞ്ഞുവയ്ക്കുക. ഇതു മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി ആവികയറ്റി വേവിക്കുക. കറിവേപ്പില ഇട്ടു വേവിക്കുകയോ അരച്ചുചേര്‍ക്കുകയോ ആകാം. പുളിക്കാവശ്യമായ തക്കാളിയോ പച്ചമാങ്ങയോ, കഷണങ്ങള്‍ വെന്തുതുടങ്ങിയശേഷമേ ചേര്‍ക്കാവൂ. തൈര് ചേര്‍ക്കുന്നവര്‍ ചൂടോടെ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഷണങ്ങളുടെ അളവനുസരിച്ച് തേങ്ങ,പച്ചമുളക്, ചുവന്നുള്ളി, ജീരകം, [...]
The post രുചിയേറും നാടന്‍ കറികള്‍ appeared first on DC Books.