നേരം എന്ന സിനിമയിലൂടെ മലയാളത്തിലും തമിഴിലും ഒരുപോലെ നേരം തെളിഞ്ഞ നസ്രിയയുടെ ജോഡിയായി തമിഴിലും ദുല്‍ക്കര്‍ സല്‍മാന്‍ എത്തുന്നു.കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകന്‍ ബാലാജി മോഹനാണ് ചിത്രം ഒരുക്കുന്നത്. നേരത്തിനു ശേഷം തിരുമണം എന്നും നിക്കാഹ്, നെയ്യാണ്ടി, രാജാറാണി എന്നീ ചിത്രങ്ങളിലാണ് നസ്രിയ അഭിനയിച്ചത്. ദുല്‍ക്കറിനൊപ്പം സലാലാ മൊബൈല്‍സ് എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ചു വരുകയാണിപ്പോള്‍ നസ്രിയ. ബാലാജി മോഹന്‍ തന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായാണ് അറിയുന്നത്. വൈകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
The post നസ്രിയയ്ക്കൊപ്പം ദുല്‍ക്കര്‍ സല്‍മാന്‍ തമിഴില്‍ appeared first on DC Books.