മലയാളിയുടെ ഭാവുകത്വത്തെ നവീകരിക്കുന്നതിലും ജനാധിപത്യവത്കരിക്കുന്നതിലും ദലിതെഴുത്ത് രൂപപ്പെടുത്തിയ സ്വാധീനം വേണ്ടവിധത്തില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ത്യയിലെമ്പാടും വികസിച്ച ദലിത് സാഹിത്യം കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാളത്തില്‍ സജീവ ചര്‍ച്ചാവിഷയമാണ്. സര്‍ഗാത്മകരംഗത്ത്, വിശേഷിച്ചും കവിതയിലെ ദലിത് ഇടപെടലുകള്‍ ഏറെ പ്രത്യാശ നല്കുന്നു. എന്നാല്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്ന സാഹചര്യം ഇന്നും വിരളമാണ്. ദലിത്/ദലിത്പക്ഷ രചനകള്‍ പലപ്പോഴും സമാന്തര മാധ്യമങ്ങളിലൂടെയാണു ജനങ്ങളിലെത്തുന്നത് എന്നത് അവയുടെ ഗൗരവം ചോര്‍ത്തിക്കളയുന്ന ഘടകമാണ്. ആധുനികതാവാദത്തിന്റെ കാലത്തെ മഹാശൂന്യത ഒഴിവാക്കിയാല്‍ കവിതയിലെ ദലിത് [...]
The post ദലിത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു കവിതാസമാഹാരം appeared first on DC Books.