കഴിമ്പ്രം വിജയന്‍ സ്മാരക പ്രഫഷനല്‍ നാടക പുരസ്‌കാരം കൈനകരി തങ്കരാജിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം തൃപ്രയാര്‍ നാടകവിരുന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ട് നാടക പുരസ്‌കാരം വക്കം ഷക്കീറിനും സമ്മാനിക്കും. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള പ്രഫഷനല്‍ നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരം. തൃപ്രയാര്‍ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ 22 മുതല്‍ ഒക്‌ടോബര്‍ ആറു വരെ നടക്കുന്ന നാടകമേളയില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
The post കൈനകരി തങ്കരാജിന് നാടക പുരസ്‌കാരം appeared first on DC Books.