താന്‍ മോഹന്‍ലാലിനെ അപമാനിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യുവതാരം നിവിന്‍ പോളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിവിന്‍ പോളി ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനോട് ബഹുമാനം മാത്രമേ ഉള്ളൂ. ലാലിനോടോ മറ്റേതെങ്കിലും താരത്തിനോടോ താന്‍ ഒരിക്കലും അനാദരവ് കാണിച്ചിട്ടില്ല. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയില്‍ ദു:ഖമുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ അഭിനയിക്കാനായി മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ നിവിന്‍ പോളി ഫോണ്‍ എടുത്തില്ലെന്നാണ് വാര്‍ത്ത പ്രചരിച്ചത്. തുടര്‍ന്ന് നടന്‍ ഇന്നസെന്റ് വിളിച്ചപ്പോള്‍ നായകനായി മാത്രമേ താന്‍ [...]
The post മോഹന്‍ലാലിനെ അപമാനിച്ചിട്ടില്ലെന്ന് നിവിന്‍ പോളി appeared first on DC Books.