പ്രസിദ്ധ ഛായാചിത്ര ഗാലറിയായ ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി മലാല യൂസഫ് സായിയെ ആദരിക്കുന്നു. ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഛായാചിത്രം ഉള്‍പ്പെടുത്തിയാണ് താലിബാനെതിരെ പോരാടിയ മലാലയെ ഗാലറി ആദരിക്കുന്നത്. പ്രസിദ്ധ ചിത്രകാരനായ ജോനാഥന്‍ യോ ആണ് മലാലയുടെ ഛായാചിത്രം വരച്ചിരിക്കുന്നത്. വീട്ടിലിരുന്ന് പഠിക്കുന്ന മലാലയുടെ ചിത്രമാണ് ജോനാഥന്‍ തയ്യാറാക്കിയത്. ചിത്രം വിറ്റുകിട്ടുന്ന പണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രൂപവത്കരിച്ച മലാല ഫണ്ടിലേക്ക് നല്‍കുമെന്നാണ് വിവരം. ബ്രിട്ടനിലെ പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങളാണ് സാധാരണയായി ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദശിപ്പിക്കാറ് [...]
The post ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ മലാലയുടെ ചിത്രവും appeared first on DC Books.