സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറാവുമ്പോള്‍ മാത്രം പേരിടുന്ന സത്യന്‍ അന്തിക്കാട് ഇക്കുറി ആ കര്‍മ്മം അല്പം നേരത്തേയാക്കി. ഫഹദ് ഫാസിലിനെയും അമലാപോളിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ചിത്രീകരണം തുടങ്ങി അധികമാവും മുമ്പ് പ്രഖ്യാപിച്ചു. ഒരു ഇന്ത്യന്‍ പ്രണയകഥ എന്നാണ് പുതിയ സിനിമയുടെ പേര്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. വിദ്യാ സാഗറാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്കു വേണ്ടി ഏതാനും രംഗങ്ങള്‍ [...]
The post സത്യന്‍ പേരിട്ടു: ഒരു ഇന്ത്യന്‍ പ്രണയകഥ appeared first on DC Books.