കുട്ടിക്കുറ്റവാളികളൊട് യാതൊരു ദാക്ഷിണ്യവും കാണിക്കേണ്ട കാര്യമില്ലെന്ന് നടന്‍ സുരേഷ്‌ഗോപി പറഞ്ഞു. ഡല്‍ഹി കേസിലെ കോടതിവിധിയെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ട് വയസ്സില്‍ താഴെയുള്ള കൊടും കുറ്റവാളികള്‍ക്കുവേണ്ടി എന്തിനാണ് മറ്റൊരു നിയമമെന്ന് സുരേഷ്‌ഗോപി ചോദിച്ചു. യഥാര്‍ത്ഥ വേദന എന്തെന്ന് അത്തരം കുറ്റവാളികള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കേസിലെ അതിവേഗകോടതിയുടെ വിധിയില്‍ സിനിമാരംഗത്തുള്ള പ്രമുഖരും പ്രശസ്തരും സന്തോഷം പ്രകടിപ്പിച്ചിരുന്നു. നീതിന്യായവ്യവസ്ഥയില്‍ അഭിമാനം തോന്നുന്നുവെന്നായിരുന്നു നടി ഭാവനയുടെ പ്രതികരണം.
The post കുട്ടിക്കുറ്റവാളികള്‍ക്ക് ഒരു പരിഗണനയും നല്‍കരുത്: സുരേഷ്‌ഗോപി appeared first on DC Books.