സാഹിത്യകാരന്‍ ,സിനിമാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മുട്ടത്തുവര്‍ക്കിയെക്കുറിച്ച് ഡോക്കുമെന്ററി തയാറാകുന്നു. മുട്ടത്തു വര്‍ക്കിയുടെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതരേഖയുടെ പശ്ചാത്തലത്തില്‍ മലയാള വായനയെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതാണു ഡോക്കുമെന്ററി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ബാല്യം, യൗവനം, വാര്‍ധക്യം, എന്നീ മൂന്ന് സുപ്രധാനഘട്ടങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രം ചെന്നൈ, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി ചെത്തിപ്പുഴ, അടൂര്‍ പ്രദേശങ്ങളിലാണു ചിത്രീകരിച്ചിരിക്കുന്നത്. മുട്ടത്തു വര്‍ക്കിയുമായി അടുത്തിഴപഴകിയിരുന്ന നാട്ടുകാരുടെ ഓര്‍മകളിലൂടെയും അനുഭവാവിഷ്‌കാരത്തിലൂടെയുമാണു ഡോക്കുമെന്ററി ചിത്രീകരിച്ചിട്ടുള്ളത്. മുട്ടത്തു വര്‍ക്കിയോടൊപ്പം സിനിമയിലും നാടകത്തിലും മറ്റുമേഖലകളിലും പ്രവര്‍ത്തിച്ചവര്‍ [...]
The post മുട്ടത്തുവര്‍ക്കിയുടെ ജീവിതം ഡോക്കുമെന്ററിയാകുന്നു appeared first on DC Books.