ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനും പരിഭാഷകനുമായ ഡോ സിപി മേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഡോ.സി.പി. മേനോന്‍ സ്മാരക പുരസ്‌കാരത്തിന് കെ അന്‍വര്‍ സാദത്ത്, ഡോ എം ആര്‍ രാഘവവാര്യര്‍ , ബി രാജീവന്‍ എന്നിവര്‍ അര്‍ഹരായി. 5000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ശാസ്ത്ര വിജ്ഞാന വിഭാഗത്തില്‍ നാനോടെക്‌നോളജി എന്ന ഗ്രന്ഥമാണ് കെ അന്‍വര്‍ സാദത്തിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നിരൂപണ വിഭാഗത്തില്‍ മലയാള കവിത ആധുനികതയും പാരമ്പര്യവും എന്ന പുസ്തകത്തിന് ഡോ എം ആര്‍ രാഘവവാര്യര്‍ക്ക് പുരസ്‌കാരം. [...]
The post ഡോ.സി.പി. മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.