കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് വ്യാപാരസമുച്ചയത്തിന്റെ നിയന്ത്രണം കെനിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. മൂന്നു ദിവസം നീണ്ട പോരാട്ടത്തിനുശേഷം കെട്ടിടത്തിന്റെ നിയന്ത്രണം കൈയ്യടക്കിയ സൈന്യം തീവ്രവാദികള്‍ ബന്ദികളാക്കിയ മുഴുവന്‍ പേരെയും രക്ഷപെടുത്തിയതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കെട്ടിടത്തില്‍ നിന്ന് ഭീകരരെ പൂര്‍ണമായും ഒഴിപ്പിച്ചോയെന്ന് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭീകരാക്രമണത്തില്‍ സോമാലിയന്‍ ഭീകരര്‍ മാത്രമല്ല വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും ഉണ്ടെന്ന് കെനിയന്‍ സൈനിക മേധാവി അറിയിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആണെന്ന് സര്‍ക്കാര്‍ പറഞ്ഞു. 68 എന്നു നേരത്തെ നല്‍കിയ [...]
The post കെനിയ: വ്യാപാര സമുച്ചയം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ appeared first on DC Books.