പ്രമുഖ തമിഴ് താരം കാര്‍ത്തിക്കിന്‍റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും മുന്‍ താരസുന്ദരി രാധയുടെ മകള്‍ തുളസിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന കടല്‍ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളില്‍ എത്തും. കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന റൊമാന്റിക് ത്രില്ലറിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത് ആലപ്പുഴയിലായിരുന്നു. തൂത്തുക്കുടിയായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍. കടലിനു വേണ്ടി എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. ഗാനങ്ങള്‍ എഴുതിയത് വൈരമുത്തുവും മകന്‍ മദന്‍ കാര്‍ക്കിയും ചേര്‍ന്നാണ്. [...]
The post മണിരത്‌നത്തിന്‍റെ കടല്‍ വരുന്നു appeared first on DC Books.