ഒരു വാര്‍ത്താ ചാനലിന്റെ അണിയറയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി മനോജ് ഭാരതി രചിച്ച നോവലാണ് 24*7 ന്യൂസ് ചാനല്‍. വായനക്കാരന് ഇതുവരെ അന്യമായിരുന്ന പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഈ നോവലിന് സക്കറിയ രചിച്ച അവതാരികയിലൂടെ… ഇലക്ട്രോണിക് മാധ്യമങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാല്‍ കുറഞ്ഞൊരു കാലം കൊണ്ട് അവ ആര്‍ജ്ജിച്ച ശക്തിയും പ്രതാപവും അതിശയിപ്പിക്കുന്നവയാണ്. വാര്‍ത്തകളുടെയും മാനസികോല്ലാസത്തിന്റെയും മേഖലകളില്‍ ഒരുപോലെ അവ അച്ചടിമാധ്യമങ്ങളെ വെല്ലുവിളിക്കുന്നു. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ വേഗതയും സങ്കലന സാധ്യതകളും അവയ്ക്ക് അസാധാരണമായ [...]
The post മാധ്യമപ്രവര്‍ത്തകന് സത്യസന്ധത എങ്ങനെ ബാധ്യതയായി തീരുന്നു? appeared first on DC Books.