യജ്ഞ-യാഗ കര്‍മ്മങ്ങളുടെ സമ്പൂര്‍ണ്ണ പരിചയപ്പെടുത്തലാണ് വൈദിക പണ്ഡിതനും ഉപനിഷത്ത്ഭാഷ്യകാരനുമായ നരേന്ദ്രഭൂഷണ്‍ന്റെ ‘യാഗപരിചയം‘ എന്ന കൃതി. ആധുനിക കാലത്ത് യാഗങ്ങളും ഹോമങ്ങളും ഇഷ്ടഫലപ്രാപ്തിക്കുള്ള വഴിപാടുകര്‍മ്മങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുമ്പോള്‍ പ്രകൃതിയോടിണങ്ങി വൈദികമായി രൂപം കൊണ്ടതും ജീവിതചര്യാ ക്രമത്തിന്റെ ഭാഗമായി നിലകൊണ്ടതുമായ പ്രധാന യാഗങ്ങളെയാണ് ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നത്. ആധുനികവും ആധിഭൗതികവുമായ ജഗത്തില്‍ സംഭവിക്കുന്ന അപ്രത്യക്ഷക്രിയകളെ പ്രത്യക്ഷമാക്കുന്നവയാണ് യജ്ഞം എന്നു ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. അഗ്ന്യാഗ്നനം, അഗ്നിഹോത്രം, ദര്‍ശനപൗര്‍ണമാസയഷ്ടി, ദാക്ഷായണയജ്ഞം, അഗ്രയണേഷ്ടി, ദര്‍വിഹോമം, ക്രൈഡിനിയേഷ്ടി, മിത്രനിന്ദേഷ്ടി, ചാതുര്‍മാസ്യം, നിരൂഢപശുബന്ധം, സോമയാഗം, ഏകാഹം, ദ്വാദശാഗം, ഗവാമയനം, വാജപേയം, […]
The post യജ്ഞ-യാഗ കര്‍മ്മങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതി appeared first on DC Books.