സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ അതുവരെ നിലനിന്ന് നാടക സംസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തില്‍ തുടക്കം കുറിച്ച നാടകമാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്. 1929ല്‍ വി ടി ഭട്ടതിരിപ്പാട് രചിച്ച ഈ നാടകം ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. എല്ലാക്കാലത്തും രസംചോരാത്ത വായനാനുഭവം സമ്മാനിക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദര്‍ശനം പകര്‍ന്നു നല്‍കി. […]
The post ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നാടകം appeared first on DC Books.