സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക. നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നും ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ ചേരുന്ന സംവിധായകരുടെ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാസീരിയല്‍ രംഗങ്ങളില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. ഇതിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും സിനിമാസംഘടനകള്‍ക്കും ഋഷിരാജ് കത്തയച്ചു. നിര്‍ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും […]
The post സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ദേശം അപ്രായോഗികമെന്ന് ഫെഫ്ക appeared first on DC Books.