മറ്റുള്ളവരുടെ ജീവിതം എഴുതുന്ന താഹാ മാടായിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഉപ്പിലിട്ട ഓര്‍മ്മകള്‍ . ബാല്യം, പ്രണയം, സൗഹൃദം, രതി എന്നിങ്ങനെ മനസ്സിന്റെ കോണില്‍ ഉപ്പിലിട്ടു വച്ചിരുന്ന ഓര്‍മ്മകള്‍ അക്ഷരങ്ങളായി ഇവിടെ പുനര്‍ജനിക്കുന്നു. താഹാമാടായി കണ്ടതും കേട്ടതുമായ അനുഭവങ്ങള്‍ ഓര്‍മ്മകളുടെ ഭാഗമാണ് . അതിനാല്‍ തന്നെ കാഴ്ച്ചയും കേഴ്ച്ചയുമാണ് ഈ ഓര്‍മ്മകളെന്നു പറയാം. പഴയകാലത്തുനിന്നുള്ള അനുഭവങ്ങളെ പുതിയ കാലത്തേക്ക് ഒരു ചരിത്രരേഖ പോലെ ഉത്ഖനനം ചെയ്യുന്ന സാഹിത്യാനുഭവമാണ് ഉപ്പിലിട്ട ഓര്‍മ്മകള്‍ നല്‍കുന്നതെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ താഹാ മാടായി പറയുന്നു. അദ്ദേഹം പലപ്പോഴായി പ്രസിദ്ധീകരിച്ച […]
The post ജീവിതമെഴുത്തുകാരന്റെ ഉപ്പിലിട്ട ഓര്‍മ്മകള്‍ appeared first on DC Books.