ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വിസ്മയാനുഭൂതികള്‍ നിറഞ്ഞ ഹിമാലയന്‍ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ യുവാവിന്റെ ആത്മകഥയായ അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ – എ യോഗീസ് ഓട്ടോബയോഗ്രഫി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഗുരുസമക്ഷം. കേവലം യാത്രാവിവരണങ്ങള്‍ക്കപ്പുറം ഹിമാലയത്തില്‍ യോഗിവര്യന്മാര്‍ക്കൊപ്പം വര്‍ഷങ്ങള്‍ കഴിഞ്ഞ, അത്ഭുതങ്ങള്‍ക്കും അസാധാരണപ്രവര്‍ത്തികള്‍ക്കും ദൃക്‌സാക്ഷിയായ ഒരാളുടെ ജീവിതകഥയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലി എങ്ങനെ യോഗി ആയി എന്നതും ഇങ്ങനെ ഒരു ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു […]
The post മഹാഗുരുവിനെ കണ്ടെത്തിയ യുവാവിന്റെ ആത്മകഥ appeared first on DC Books.