തിരുവനന്തപുരം പത്മതീര്‍ത്ഥക്കുളത്തിനു സമീപത്തെ കുതിരമാളികയില്‍ സ്ഥാപിച്ച മേത്തന്‍ മണിയ്ക്കടുത്തുവെച്ചാണ് മൈസൂര്‍ മണി എന്ന ചിത്രകാരനെ തലസ്ഥാന നഗരിവാസികള്‍ ആദ്യമായി കാണുന്നത്. മേത്തന്‍ മണിയുടെ ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്ന അയാള്‍ പോലീസ് പിടിയിലായി. മൈസൂരില്‍ നിന്നും മേത്തന്‍ മണി തട്ടിയെടുക്കാന്‍ ഒരാള്‍ വരും എന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. മേത്തന്‍ മണി നിര്‍മ്മിച്ച കുടുംബത്തിലെ അംഗമാണ് താനെന്ന മണിയുടെ വാദം പോലീസ് അംഗീകരിച്ചില്ല. മൈസൂര്‍ മണി പോലീസ് കസ്റ്റഡിയിലായിരിക്കെ മേത്തന്‍ മണി ഘോരമായി നിലവിളിക്കാന്‍ തുടങ്ങി. ആ രോദനം […]
The post ആരാണ് മൈസൂര്‍ മണി? appeared first on DC Books.