പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. മായം ചേര്‍ക്കുന്നവര്‍ക്കും മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നവര്‍ക്കുമുളള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നല്‍കുന്ന ആറ് മാസം തടവെന്നത് അപര്യാപ്തമാണ്. മായം ചേര്‍ക്കുന്നത് തടയുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പാലില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കണം. […]
The post പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം നല്‍കണം : സുപ്രീം കോടതി appeared first on DC Books.