വേഗതകൂടിയ ഇന്നത്തെ കാലത്ത് ഏതെങ്കിലുംതരത്തില്‍ രുചി കൂട്ടുന്നു എന്നാല്‍ അതിന്റെ ഗുണനിലവാരമെത്ര എന്നത് ആരും ചിന്തിക്കുന്നില്ലെന്ന് ചലച്ചിത്രതാരം മാമുക്കോയ അഭിപ്രായപ്പെട്ടു. 20-ാമത് ഡി സി അന്താരാഷ്ട്രപുസ്തക മേളയോടനുബന്ധിച്ചു നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ ഷീബ നബില്‍ രചിച്ച മാപ്പിളരുചികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഗുണനിലവാരമുള്ളത് തനി നാടന്‍ ഭക്ഷണത്തിനു മാത്രമാണ്. കാലാവസ്ഥയ്ക്കനുസരിച്ചുണ്ടാകുന്ന കായ്കനികള്‍ അതാതുകാലത്തു കഴിയ്ക്കാനുള്ളതാണ്. ആ കാലഘട്ടത്തിലെ വായുവുമായും അന്തരീക്ഷവുമായും പൊരുത്തപ്പെട്ടുപോകാന്‍ അത് ഏറ്റവും സഹായകരമായിരിക്കും എന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു. രുചിയുടെ ലോകത്ത് വിഷവിമുക്തമായ […]
The post വിഷങ്ങളില്ലാത്ത രുചികരമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം: മാമുക്കോയ appeared first on DC Books.