കെ എസ് ആര്‍ ടി സിയെ വന്‍ കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തി ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ തുടരുന്നു. ഡീസല്‍ സബ്‌സിഡി പുനസ്ഥാപിക്കുന്നതുവരെ 1700 സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇതോടെ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ യാത്രാക്ലേശം രൂക്ഷമായി. പൂര്‍ണമായും കെ എസ് ആര്‍ ടി സിയെ മാത്രം ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളെ സര്‍വീസ് വെട്ടിച്ചുരുക്കല്‍ ഏറേ ബാധിച്ചു. പതിനായിരം രൂപയില്‍ താഴ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നതെന്ന് കോര്‍പറേഷന്‍ പറയുന്നുണ്ടെങ്കിലും [...]
The post കെ എസ് ആര്‍ ടി സിയില്‍ വന്‍ പ്രതിസന്ധി appeared first on DC Books.