ഒടുവില്‍ അമ്മയും ഫെഫ്കയും നിര്‍മ്മാതാക്കളും ഒരു മേശക്കു പിന്നിലെത്തിയതോടെ വിദ്വേഷത്തിന്റെ മഞ്ഞുരുകി. തുറന്ന് സംസാരിച്ചതോടെ പൃഥ്വിരാജിനു നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കു നീങ്ങി. രഘുപതി രാഘവ രാജാറാമിന്റെ നിര്‍മ്മാതാവിന്റെ പുതിയ സിനിമയുടെ കാര്യം ഉടന്‍ പരിഗണിക്കാമെന്ന് പൃഥ്വിരാജും അറിയിച്ചു. താന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മുംബൈ പോലീസ് കഴിഞ്ഞാലുടന്‍ ഉചിതമായ കഥ കണ്ടെത്തി പരാതിക്കാരനെക്കൊണ്ട് നിര്‍മ്മിപ്പിക്കാമെന്ന് പൃഥ്വിരാജ് സമ്മതിച്ചു. തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടന അനുരഞ്ജനത്തിന് തയാറായി. ഇതോടെയാണ് പൃഥ്വിരാജിനു നല്‍കിയ അന്ത്യശാസനം പിന്‍വലിക്കാന്‍ തീരുമാനമായത്.
The post പൃഥ്വിരാജിന്‍റെ വിലക്ക് നീക്കി appeared first on DC Books.