‘അക്കാലത്ത് ഞാന്‍ എഴുത്ത് എന്ന കലാരുപത്തെക്കുറിച്ച് നിരന്തരം ചിന്തിച്ചു. ഒരു മനുഷ്യന്റെ ജീവകോശങ്ങളിലും അനുഭൂതി മേഖലകളിലും ഉഴറി നില്ക്കുന്ന ഒരു കാര്യം, മനസ്സിലൂടെ മഷിയില്‍ക്കലര്‍ന്നു ഒരു വാക്കായി, വരിയായി വിടര്‍ന്നു വരുന്ന അത്ഭുതകല.’ എഴുതാനുള്ള ആഗ്രഹത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണു നടന്‍ മോഹന്‍ലാല്‍ തന്റെ ഓര്‍മ്മകളുടെ പുസ്തകമായ ഋതുമര്‍മ്മരങ്ങള്‍ തുടങ്ങുന്നത്. മോഹന്‍ലാല്‍ തന്റെ ഓര്‍മ്മകളുടെ പവിഴച്ചെപ്പുതുറക്കുകയാണ് ഋതുമര്‍മ്മരങ്ങളില്‍ . അദ്ദേഹം ഇതുവരെ പറയാത്ത സംഭവങ്ങള്‍ , സ്വപ്‌നങ്ങള്‍ , നടനെന്നതിനപ്പുറം വൈയക്തികവും ഭാവനാത്മകവുമായ ഒരു വൈകാരികലോകമുണ്ടെന്ന് വെളിവാക്കുന്ന കാവ്യാത്മകമായ […]
The post മനസ്സ് മനസ്സിനോട് പറഞ്ഞ മര്‍മ്മരങ്ങള്‍ appeared first on DC Books.