ക്ലാസിക്കല്‍ രുചിയുടെയും ആധുനികതയുടെയും സംഗമം എന്നു വിശേഷിപ്പിക്കാവുന്ന ആറ്റൂര്‍ രവിവര്‍മ്മയുടെ ആറ്റൂര്‍ കവിതകള്‍ എന്ന സമാഹാരത്തിന് ബഷീര്‍ അവാര്‍ഡ്. തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് ബഷീര്‍ അവാര്‍ഡിന് ആറ്റൂര്‍ കവിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫ. കെ.ജി.ശങ്കരപ്പിള്ള, കല്പറ്റ നാരായണന്‍ , എസ്.രമേശന്‍ , ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ.ഹരികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്. ബഷീറിന്റെ ജന്മദിനമായ ജനവരി 19ന് തലയോലപ്പറമ്പില്‍ അവാര്‍ഡ് […]
The post ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് ബഷീര്‍ അവാര്‍ഡ് appeared first on DC Books.