ജ്യോതിഷം ശാസ്ത്രമോ തട്ടിപ്പോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭാരതീയ സമൂഹത്തില്‍ എല്ലായ്‌പോഴും സജീവമാണ്. ജ്യോത്‌സ്യം ശാസ്തമാണെന്നതിന് ഉപോത്ബലകമായ തെളിവുകള്‍ വിശ്വാസികള്‍ നിരത്തുമ്പോള്‍ മറുപക്ഷം അതിനെതിരെ യുക്തിപൂര്‍വ്വം വാദിക്കും. എന്നാല്‍ കാലാകാലമായി മനുഷ്യന്റെ വിശ്വാസവും ഒപ്പം അന്ധവിശ്വാസവും വര്‍ദ്ധിച്ചു വരികയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ കൂടെത്തന്നെ ജ്യോതിഷത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ശക്തിയേറുന്നു. പകിട 13 എന്ന തന്റെ ഗ്രന്ഥത്തിലൂടെ രവിചന്ദ്രന്‍ സി ജ്യോതിഷം ഒരു ഭീകരതയാണെന്ന് സ്ഥാപിക്കുന്നു. തന്റെ പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ജ്യോതിഷ ഭീകരതയുടെ മറുപുറം എന്നാണ്. ജ്യോതിശ്ശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ കടമെടുക്കുന്നതു […]
The post ജ്യോതിഷം ഭീകരതയോ? appeared first on DC Books.