സ്വന്തം പീഡകളെ സത്യസന്ധമായി ആവിഷ്‌കരിച്ച്, മുപ്പത്തിനാലാം വയസ്സില്‍ ജീവിതത്തിന് അര്‍ത്ഥവിരാമമിട്ട് മറഞ്ഞ എഴുത്തുകാരി രാജലക്ഷ്മിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എഴുതിയ മനോഹരന്‍ വി പേരകം പുരസ്‌കാരത്തിനര്‍ഹമായി. കഥാവിഭാഗത്തില്‍ ല.സ.ഗു എഴുതിയ അബിന്‍ ജോസഫിനെയും കവിതാ വിഭാഗത്തില്‍ ബോണ്‍സായ് എഴുതിയ അഭിരാമി ഹരിശങ്കറെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. പൊന്നാനി പ്രദേശത്തെ തെങ്ങു കയറ്റത്തൊഴിലാളികളുടെ സമൂഹവും അവരുടെ ജീവിതവും പ്രമേയമാക്കുന്ന രചനയാണ് കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ . തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി […]
The post രാജലക്ഷ്മി പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന് appeared first on DC Books.