കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിയമസഭയ്ക്ക് മുന്നിലും പാളയത്തും പോലീസും വിദ്യാര്‍ഥികളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. നാല് വിദ്യാര്‍ഥികള്‍ക്കും ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റു. നിയമസഭയ്ക്ക് മുന്നിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പോലീസ് പ്രതിരോധിച്ചതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. തുടര്‍ന്ന് […]
The post തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം appeared first on DC Books.