ആണ്‍മലയാളി കല്പന ചെയ്ത് ഭരിച്ചു വരുന്ന രതിസാമ്രാജ്യവും പെണ്‍മലയാളികള്‍ കീഴടങ്ങി ജീവിച്ചു തീര്‍ക്കുന്ന സതിസാമ്രാജ്യവുമാണ് തന്റെ തല്പം എന്ന കഥാസമാഹാരത്തിന്റെ പ്രമേയധാര എന്ന് സുഭാഷ്ചന്ദ്രന്‍ പറയുന്നു. സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന് രചനകളും സമകാലിക മലയാളി സ്ത്രീയുടെ ദുരവസ്ഥകളെ ധ്യാനപൂര്‍വ്വം നോക്കിക്കാണുന്നതാണ്. സതിസാമ്രാജ്യം, തല്പം, ഗുപ്തം: ഒരു തിരക്കഥ എന്നിവ മൂന്നും വായനക്കാരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന രചനകളാണ്. എഴുത്തുകാരനു മേല്‍ വായനക്കാരന്‍ നേടുന്ന വിജയമാണ് സതിസാമ്രാജ്യം എന്ന കഥ. രതിസാമ്രാജ്യത്തിലുള്ള എഴുത്തുകാരന്റെ താല്പര്യത്തെ സതിസാമ്രാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഒടുവില്‍ തന്റെ […]
The post സമകാലിക മലയാളിസ്ത്രീയുടെ ദുരവസ്ഥകള്‍ appeared first on DC Books.