ഡി.സി.കിഴക്കെമുറി ജന്മശതാബ്ദിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.കിഴക്കെമുറിയുടെ സാമൂഹിക സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് കോട്ടയം താലൂക്ക് ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ജനുവരി 10ന് രാവിലെ 10 മുതല്‍ 1 മണിവരെ ഡിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡിസി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രതീമ രവി ഡിസി ഉദ്ഘാടനം ചെയ്തു. കോട്ടയം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോ സ്വപ്‌നയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ഡിസി ബുക്‌സില്‍ നിന്നുളള നാല്പതോളം ജീവനക്കാര്‍ രക്തദാന ക്യാമ്പില്‍ പങ്കാളികളായി. Summary in English: […]
The post ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on DC Books.












