മുഖ്യമന്ത്രിയാകാന്‍ തന്നെ സിപിഎം ക്ഷണിച്ചെന്ന പ്രസ്താവന തിരുത്തി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി സിപിഎം ക്ഷണിച്ചതായി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഗൗരിയമ്മ തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പറഞ്ഞു. സിപിഎമ്മിലേക്കു തിരികെ വിളിച്ചിരുന്നു എന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ചു മറുപടി നല്‍കാമെന്നു പറഞ്ഞു. സിപിഎമ്മില്‍ ചേരുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. യുഡിഎഫ് വിടുന്നതിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത്. യുഡിഎഫ് വിട്ടാലും സ്വതന്ത്രമായി നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍ . നേരത്തെ ജെഎസ്എസ് തിരുവനന്തപുരം […]
The post മുഖ്യമന്ത്രിയാകാന്‍ സിപിഎം ക്ഷണിച്ചിട്ടില്ലെന്ന് ഗൗരിയമ്മ appeared first on DC Books.