പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ക്കിടയാക്കിയ വിവാദ ട്വീറ്റുകള്‍ തങ്ങളുടേതല്ലന്ന് ശശി തരൂരും സുനന്ദ പുഷ്‌കരും. സുനന്ദയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. മാധ്യമങ്ങള്‍ ദയവായി സ്വകാര്യത മാനിക്കണമെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം വേര്‍പെടുത്തുമെന്നുള്ള വാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചു. സന്തുഷ്ടമായ കുടുംബജീവിതം ഇതുപോലെ തുടരുമെന്നും അവര്‍ അറിയിച്ചു.തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും അനുവാദമില്ലാതെ നടത്തിയ ട്വീറ്റുകളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ അസ്വസ്ഥരാണെന്നും സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തുള്ള വിവാദത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും പാക് മാധ്യമപ്രവര്‍ത്തകയെ […]
The post വിവാഹ ബന്ധം വേര്‍പിരിയില്ലെന്ന് തരൂരും സുനന്ദയും appeared first on DC Books.