ചരിത്രം പഠിപ്പിക്കുന്ന വനജട്ടീച്ചര്‍ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ക്ലാസ്സിലിരുന്ന് ബാബു ‘ഓലപ്പീപ്പി’ ഊതിയത്. ബാബുവിനെ കൈയോടെ പൊക്കിയ ടീച്ചര്‍ പറഞ്ഞു: ”ബാബു പോയി ഹെഡ്മാസ്റ്ററോട് മാപ്പു ചോദിച്ചു വരൂ.” ബാബു ഹെഡ്മാസ്റ്ററുടെയടുത്ത് പോയി വേഗം തന്നെ തിരിച്ചു വന്നിട്ട് ടീച്ചറിനോടു പറഞ്ഞു: ”ടീച്ചര്‍, ഇന്ത്യയുടെ മാപ്പാണോ ലോകത്തിന്റെ മാപ്പാണോ വേണ്ടതെന്ന് ചോദിച്ചുവരാന്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞു.” കടപ്പാട് വിന്‍സെന്റ് ആരക്കുഴയുടെ പള്ളിക്കൂടം ഫലിതങ്ങള്‍
↧