1939 മുതല്‍ 1975 വരെ സ്പാനിഷ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ഭാഷയായിരുന്നു കറ്റാലന്‍ . കാലത്തിന്റെ ഇരുളിലേക്ക് മറഞ്ഞുകൊണ്ടിരുന്ന ആ ഭാഷയെ കേവലം 25 വര്‍ഷം കൊണ്ട് ജനത വീണ്ടെടുത്തു. വൈദ്യശാസ്ത്ര, സാങ്കേതിക ശാസ്ത്ര പഠനങ്ങള്‍ പോലും സ്വന്തം ഭാഷയിലായി. വര്‍ത്തമാന പത്രങ്ങളുണ്ടായി, സാഹിത്യമുണ്ടായി, സാഹിത്യ പുരസ്‌കാരങ്ങള്‍ ഉണ്ടായി. ഭാഷകളുടെ നവോത്ഥാന ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഏടായി മാറിയ സംഭവമായി ഇതിനെ കണക്കാക്കാം. ഭാഷയെ തിരിച്ചു കൊണ്ടുവരാനുള്ള ജനതയുടെ ശ്രമത്തില്‍ പ്രധാന നാഴികക്കല്ലുകളായത് ചില സാഹിത്യ കൃതികളായിരുന്നു. […]
The post കറ്റാലന്‍ ഭാഷയില്‍ നിന്ന് ഒരു മലയാള നോവല്‍ പരിഭാഷ appeared first on DC Books.