താന്‍ ഒരിക്കലും ആത്മകഥ എഴുതില്ലെന്ന് പ്രശസ്ത താരം കമല്‍ഹാസന്‍ വ്യക്തമാക്കി. പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ചെന്നൈയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം തന്റെ ഗുരുക്കന്മാര്‍ക്കും വഴികാട്ടികള്‍ക്കും സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥകള്‍ക്ക് താന്‍ എതിരാണെന്ന് കമല്‍ പറഞ്ഞു. ആത്മകഥകള്‍ അധികവും കളവാണെന്ന നിരീക്ഷണവും അദ്ദേഹം നടത്തി. ആര്‍ക്കും അതില്‍ സത്യസന്ധത പുലര്‍ത്താനാവില്ല. താന്‍ സത്യസന്ധമായി തുറന്നെഴുതിയാല്‍ ഒരുപാടു പേര്‍ക്ക് വേദനിക്കും. തന്നെക്കുറിച്ചുള്ള വസ്തുതകള്‍ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നുവെയ്ക്കാന്‍ തനിക്ക് […]
The post ആത്മകഥ എഴുതില്ല: കമല്‍ഹാസന്‍ appeared first on DC Books.