കണ്ണു കാണാത്തവന്‍ ആനയെ കാണാന്‍ പോയ കഥ കാവ്യവായനയുടെ രൂപകമായി സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. കാഴ്ചയുള്ളവര്‍ക്കു മുന്നില്‍ ആന മാത്രമായിത്തീരുമായിരുന്ന ഒന്നിനെ പാറയായും തൂണായും മുറമായും അധികരിപ്പിച്ചൂ അവര്‍ . പൂര്‍വ്വനിശ്ചയങ്ങളുടെ അഭാവത്തില്‍ ആനയ്ക്ക് കിട്ടിയ അധിക വായനകള്‍ എന്നു പറയാം. ജ്ഞാനദൃഷ്ടികൊണ്ടല്ലാതെ അനുഭവങ്ങളുടെ പ്രാചീനമായ നിഷ്‌കളങ്കതകൊണ്ട് വായനക്കാര്‍ എന്റെ കവിതയെയും അതുപോലെ വന്നു തൊടണേ എന്ന് പ്രാര്‍ത്ഥിച്ചു പോവുന്നു. 1997 മുതല്‍ എഴുതിവന്ന കവിതകള്‍ ചേര്‍ത്താണ് വീരാന്‍കുട്ടിയുടെ കവിതകള്‍ എന്ന പുസ്തകം. കവിത അതെഴുതുന്ന ആളിന്റെ ജൈവസ്വരൂപമായി […]
The post സ്വന്തം കവിതയെക്കുറിച്ച് വീരാന്‍കുട്ടി appeared first on DC Books.