കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 26ന് രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. സജിത മഠത്തില്‍ രചിച്ച അരങ്ങിന്റെ വകഭേദങ്ങള്‍, കനകലത രചിച്ച സരസ്വതിയമ്മ: ഒറ്റയ്ക്കു വഴിനടന്നവള്‍ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. കുട്ടേട്യത്തി വിലാസിനി, സീനത്ത്, ഇ.പി.രാജഗോപാലന്‍, കനകലത, സജിതമഠത്തില്‍ എന്നിവര്‍ വൈകീട്ട് 5.30 ന് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കും.
The post അരങ്ങിന്റെ വകഭേദങ്ങളും ഒറ്റയ്ക്കു വഴിനടന്നവളും പ്രകാശിപ്പിക്കുന്നു appeared first on DC Books.