പണത്തെക്കാള്‍ കലയെ സ്‌നേഹിച്ച പാട്ടുകാരനായിരുന്നു ബാബുരാജ് എന്ന് മാമുക്കോയ പറഞ്ഞു. പതിനേഴാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് ഒരുക്കിയ സാംസ്‌കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ പഴയകലാകാരന്മാര്‍ക്ക് കല കച്ചവടം ചെയ്യാന്‍ അറിയില്ലായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടായ്മകളെ തിരിച്ചുപിടിക്കാന്‍ നാം ശ്രമിക്കണമെന്നും മാമുക്കോയ ഓര്‍മ്മപ്പെടുത്തി. ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ആളുകള്‍ ഇല്ലാതാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സിവിക് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ബാബുക്ക (ബിച്ച ബാബുരാജ്), മാമുക്കോയ (താഹമാടായി), തിരികെവന്ന നിറങ്ങള്‍ (കെ.ജയപ്രകാശ് ബാബു), ഓത്തുപ്പള്ളിക്കാലം (എം.എം.കബീര്‍), [...]
The post ബാബുരാജ് പണത്തേക്കാള്‍ കലയെ സ്‌നേഹിച്ച പാട്ടുകാരന്‍::::; മാമുക്കോയ appeared first on DC Books.