ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ടിപിയെ വധിക്കാന്‍ 2009ല്‍ നടത്തിയ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് നിയമതടസമില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി നിയമോപദേശം നല്‍കിയത്. ഒരു കേസിലെ ഗൂഡാലോചന സംബന്ധിച്ച് ഒന്നിലധികം അന്വേഷണങ്ങള്‍ നടത്തുന്നതില്‍ നിയമതടസമില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ദിരാ ഗന്ധി കേസ് പരാമര്‍ശിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. […]
The post ടിപി കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് നിയമോപദേശം appeared first on DC Books.