എങ്ങനെ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ഇന്നും തനിക്കു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ലെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ . സമാനമനസ്‌കരുമായി തന്റെ ആകുലതകളെ പങ്കുവയ്ക്കാനായില്ലെങ്കില്‍ കുറ്റബോധം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ്പ്രസാദ് തിവാരിയില്‍ നിന്ന് അക്കാദമിയുടെ വിശിഷ്ടാംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കഥകള്‍ എഴുതിത്തുടങ്ങിയത് കവിതയെഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണെന്ന് എംടി പറഞ്ഞു. വായനയില്‍ താല്‍പര്യം തോന്നിത്തുടങ്ങിയ കാലം മുതല്‍ കവിതകളായിരുന്നു വായിച്ചത്. അങ്ങനെ […]
The post എങ്ങനെ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ഉത്തരമില്ല: എം ടി appeared first on DC Books.