മലയാളത്തിലെ പല നാടകപഠനങ്ങളും വിദേശ സിദ്ധാന്തങ്ങളുടെ ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാന്‍വേണ്ടിയാണ് ഉണ്ടാകുന്നതെന്ന് നിരൂപകനായ ഇ.പി.രാജഗോപാല്‍ പറഞ്ഞു. 17-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നാടക പഠനങ്ങള്‍ പലപ്പോഴും എടുത്താല്‍ പൊങ്ങാത്ത സിദ്ധാന്തങ്ങളിലൂടെ മാത്രം കടന്നു പോകുന്നു. നമ്മുടെ ഗവേഷണങ്ങള്‍ മിക്കതും ലൈബ്രറികളുടെ പിണ്ടങ്ങള്‍ മാത്രമാണ്. എന്നാല്‍ സജിത മഠത്തിലിന്റെ ‘അരങ്ങിന്റെ വകഭേദങ്ങള്‍’ ഇതില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ജീവിതത്തിലും എഴുത്തിലും വിമതസ്വഭാവം കാണിച്ചിരുന്ന വ്യക്തിയായിരുന്നു സരസ്വതിയമ്മ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സജിത [...]
The post സമകാലിക നാടകപഠനങ്ങള്‍ വിദേശസിദ്ധാന്തങ്ങളുടെ പകര്‍പ്പുകള്‍ മാത്രം: ഇ.പി.രാജഗോപാലന്‍ appeared first on DC Books.