ഭക്തര്‍ക്കും വിഷയതല്പരര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ, ഭക്തിരസവും ശൃംഗാരരസവും ഒരുപോലെ പ്രദാനം ചെയ്യുന്ന ഗീതഗോവിന്ദം ഭാരതീയ സംഗീതപാരമ്പര്യത്തില്‍ അനുപമമായൊരു സ്ഥാനം വഹിക്കുന്നു. 92 ശ്ലോകങ്ങളിലൂടെയും 24 അഷ്ടപദികളിലൂടെയും രാസക്രീഡയുടെ അനുരാഗഭക്തി വര്‍ണ്ണിക്കുകയാണ് ജയദേവകവിയുടെ ഈ കാവ്യം. വെറും കാമവര്‍ണ്ണനയെന്നും അശ്ലീലത്തിന്റെ അതിപ്രസരമെന്നും വിമര്‍ശനങ്ങളുണ്ടെങ്കിലും, സ്വര്‍ണ്ണം ഉരുക്കി അഴുക്കു കളഞ്ഞു ശുദ്ധമാക്കുന്നതുപോലെ ശൃംഗാരത്തെ സൗന്ദര്യമാക്കി ജനമനസ്സുകളെ ശുദ്ധീകരിക്കുന്നതാണ് ഈ പൗരാണികകാവ്യം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗരാജ്യം ഭരിച്ചിരുന്ന ലക്ഷ്മണസേന മഹാരാജാവിന്റെ കവിസദസ്സിലെ പഞ്ചരത്‌ന കവികളില്‍ പ്രമുഖനായിരുന്നു ജയദേവന്‍ . പുരിയിലെ ജഗന്നാഥ […]
The post ഭക്തിയും ശൃംഗാരവും ചേര്‍ന്ന ജയദേവകാവ്യം appeared first on DC Books.