അരനൂറ്റാണ്ടിലധികമായി ആസ്വാദകരുടെ പ്രിയനോവലായി നിലനില്‍ക്കുന്ന കൃതിയാണ് എംടിവാസുദേവന്‍ നായരുടെ അസുരവിത്ത്. വള്ളുവനാടന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ മലയാളിക്ക് പകര്‍ന്നു നല്‍കിയ നോവല്‍ ജീവിത സന്ദര്‍ഭങ്ങളുടെ യുക്തിയില്ലായിമയില്‍ നിന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് വരച്ചുകാട്ടുന്നത്. അസുരവിത്ത് ഒരു വ്യക്തിയുടേയോ കുറേ വ്യക്തികളുടേയോ കഥയല്ല മറിച്ച് ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്. പ്രസിദ്ധീകരിച്ച് അന്‍പത്തിയൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ അസുരവിത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ‘അമ്മയ്ക്ക് ആറാംതമ്പത്തിലുണ്ടായ തൃപുത്രന്‍ ‘എന്ന് ഏട്ടന്‍ പരിഹസിക്കുന്ന കിഴക്കുംമുറിക്കാരന്‍ ഗോവിന്ദന്‍കുട്ടി വായനക്കാരന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവാണ്. വേട്ടക്കാരന്റെ മനസ്സോടെ […]
The post വള്ളുവനാടന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ appeared first on DC Books.